Thursday, September 29, 2011


വെള്ളിത്താരം



ഓര്‍മ്മകളില്‍ കുഴിച്ചു,
വര്‍ഷങ്ങളൊന്നൊന്നായി കൊത്തി-
കോരിയെടുത്തു, ഞാനീ കടലിന്നിക്കരെ
മെയ്യറിയാതെ കൈയ്യറിയാതെ....

വെള്ളിത്താരം, നിന്നിലുടക്കി
കോണു തകര്‍ന്നെന്‍ മണ്‍വെട്ടി
പോറ്റി വളര്‍ത്തിയോരമ്മയുമച്ച്ച്ചനു-
മുന്നില്‍ നില്‍ക്കെ വെട്ടിയ പാടുകള്‍
നിണമായോഴുകിയ ചാലിന്‍ തീരെ
സഹയാത്രികര്‍ തന്‍ കണ്ണീരും

എന്തപരാധം ചെയ്തിട്ടാവോ
ഓര്‍മ്മ കുഴിയിലൊടുക്കീ നിന്നെ
ജനതക്കിടയിലുയര്‍ന്നൊരു ശബ്ദം
അല്ലാതെന്തൊരു തെറ്റുണ്ട്
കൂടുതല്‍ കൊക്കും കോഴിയെ തന്നെ-
യാദ്യം തീര്‍ക്കും കുറുക്കന്‍ ശാസ്ത്രം

അറിയുന്നില്ലീ വിഡ്ഢികളിന്നും
വനിലുയര്‍ത്തിയ കൊടിയുടെ പിന്നില്‍
നൂലല്ലിതൊരു പ്രത്യയശാസ്ത്രം
ചോര കൊടുത്തും ജീവന്‍ നല്‍കിയു-
മൂട്ടി വളര്‍ത്തിയ പ്രത്യയശാസ്ത്രം



ജനങ്ങള്‍ക്കിടയില്‍ പോപ്പുലര്‍ ആയിരുന്നു, അല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ല സ: സുധീഷ്‌..   അച്ഛന്റെയും അമ്മയുടെയും മുന്നില്‍വച്ച് ...............എന്തപരാധത്തിനായ് ???

No comments:

Post a Comment