Sunday, October 2, 2011

ഓര്‍മ്മകളില്‍ വാറ്റിയത്


ഓര്‍മ്മകളില്‍ വാറ്റിയ ഒരു കുടം ലഹരി 
                               
                         അതില്‍ 

അവള്‍ തന്ന ചന്ദനംക്കുറി ചേര്‍ത്ത ചുംബനം
അമ്മയുടെ മാറില്‍ കവിള്‍ ചേര്‍ത്തയന്നറിഞ്ഞ ചൂട് 

അച്ഛന്‍ ചൂണ്ടിക്കാട്ടിയ 
ചോരപ്പൂക്കള്‍ പൂത്തു നില്‍ക്കുന്ന
വാകമര ചോട്ടിലെ തണല്‍ 

ആവേശത്താല്‍ മുഷ്ടിചുരുട്ടിയുയര്‍ത്തിയ
അനിയന്റെ വെട്ടേറ്റ കാലിലെ ചോരത്തുള്ളികള്‍ 

പെങ്ങടെ കെട്ട്താലിയില്‍ നിന്നറ്റ് പോയ 
കണ്ണികളില്‍ നിന്നിറ്റു വീണ കണ്ണീര്‍ 


ലഹരിയേറിയാല്‍ തികട്ടി തള്ളുമെന്നോതിയ പെണ്ണേ 
നീയറിഞ്ഞീലയെത്ര നുകര്‍ന്നാലും മതിവരാത്തോരീയുന്മാദം 

No comments:

Post a Comment