എഴുത്തും കുത്തും
ഹും !!!
വാങ്ങലും വില്‍ക്കലും
സമാഹരണം സംഭരണം
എല്ലാറ്റിലുമുണ്ടൊരു കണക്കു
അവസാനിക്കുന്നിടം തുല്യമായില്ലെങ്കില്‍
കണക്കുകൂട്ടലുകള്‍ തെറ്റുമെന്നു
കണക്കുപരിശോധകരുടെ
ചോദ്യങ്ങള്‍ക്കിടയില്‍
നിന്നൂര്‍ന്നിറങ്ങിയോരുത്തരം
വാതില്‍ തുറന്നു
വെയില്‍ കത്തിച്ചു വെന്ത
കരിമ്പാതയിലൂടെ
ഇരച്ചുപായുന്ന
വാഹനങ്ങളെ പകുത്തുമാറ്റി
സോമനാംബുലിസം
പിടിപെട്ടവനെ പോലെ!!!
ഹും !!!
ഓര്‍മ്മകളൊര് കൊള്ളിയാനായി
മസ്തിഷ്കത്തില്‍ ജ്വലിച്ചപ്പോള്‍
ഹമദ് ഹോസ്പിടലിന്‍റെ
പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു
ആകസ്മീകമായ ഒരു പൂര്‍ണ്ണവിരാമം മതി
സമത്തിനു ശേഷം ഒരൊറ്റ
ചോദ്യചിഹ്ന്നമായവശേഷിക്കാന്‍
No comments:
Post a Comment