Monday, March 19, 2012

എണ്ണപ്പെടുമ്പോള്‍

ഞാന്‍ ഇറങ്ങുമ്പോള്‍ അവള്‍ ഒരു പേജില്‍ കുറിച്ച് വച്ചിരുന്നു പോലും "365" എന്ന്.....

പിന്നീട് ഓരോ ദിവസങ്ങളിലും അതിനു താഴെ ഓരോ വരികളില്‍ ഒന്ന് കുറച്ച് എഴുതിയിടുന്നുണ്ടായിരുന്നു ....

ഇപ്പൊ അത് "230" എത്തി എന്ന് ..

"ഏട്ടാ ഇനി വെറും "135" മാത്രം ....ഞാന്‍ ശരിക്കുമോന്നു പിടഞ്ഞു പോയി ...
ചങ്കിലെ കനല് കത്തി കണ്ണീരു പൊടിഞ്ഞു പോയി. 

ഇനി "135" ദിവസം കൂടി അവള്‍ വിരഹം തൊണ്ടയില്‍ കുരുക്കി വച്ചു കഴിയണം 

"എനിക്കുറപ്പില്ല പെണ്ണേ, ഇത് നാടല്ല....അറബിയുടെ മൂഡിനനുസരിച്ചു ജീവിതം വഴി തെളിക്കുന്നവരാണ് പ്രവാസികള്‍" എന്ന് പറയാന്‍ എനിക്ക് തോന്നിയില്ല ആ കാത്തിരിപ്പോര്‍ത്തപ്പോള്‍ 

1 comment:

  1. ചില നേരത്ത് എല്ലാം കളഞ്ഞിട്ട് പൊകാന്‍ തോന്നും . കോപ്പ്

    ReplyDelete